കേരളത്തിലെസഹകരണപ്രസ്ഥാനം
കേരളത്തിലെ സഹകരണ പ്രസ്ഥാനം രാജ്യത്തെ ഏറ്റവും ഊർജ്ജസ്വലമായ ഒരു സഹകരണ പ്രസ്ഥാനമാണ്. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിൽ 15624 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നു, അതിൽ 3685 സംഘങ്ങൾ ക്രെഡിറ്റ് സംഘങ്ങളാണ്.
സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിൽ നിർണായകപങ്ക് വഹിക്കന്നു. പ്രത്യേകിച്ച് ഗ്രാമീണമേഖലയിലെ ദുർബലരും അധഃസ്ഥിതരുമായജനങ്ങളുടെ ഇടയിൽ. കാർഷികവായ്പ, പൊതുവിതരണസമ്പ്രദായം, കാർഷികോൽപ്പന്നങ്ങളുടെവിതരണം, ആരോഗ്യം, പ്രൊഫഷണൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിദ്യാഭ്യാസം, പാർപ്പിടം, കാർഷികസംസ്കരണം, പട്ടികജാതി/പട്ടികവർഗമേഖല, സ്ത്രീകൾ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിപുലമായ ശൃംഖലയാണ് സംസ്ഥാനത്തെ സഹകരണ സംഘങ്ങൾക്ക്ഉള്ളത്. പലമേഖലകളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കുകയും വൈവിധ്യമാർന്ന സാമ്പത്തിക പ്രവർത്തനങ്ങളിൽ ജനങ്ങളെ സേവിക്കുകയും ചെയുന്നു. ജനജീവിതത്തിന്റെ എല്ലാമേഖലകളെയും ഉൾക്കൊള്ളിച്ചു കൊണ്ട് പ്രസ്ഥാനം എല്ലാമേഖലകളിലും വൻപുരോഗതി കൈവരിച്ചു. മേൽപ്പറഞ്ഞ സഹകരണസംഘങ്ങളുടെ എണ്ണം കൂടാതെ, വിവിധ ഫങ്ഷണൽ രജിസ്ട്രാർമാരുടെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളും കേരളത്തിലെ സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമാണ്.
കേരളത്തിലെമൊത്തംസഹകരണസ്ഥാപനങ്ങൾ
Slno | പ്രത്യേക | നമ്പർ |
1 | സഹകരണ സംഘങ്ങളുടെ രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങൾ | 15624 |
2 | മറ്റ് വകുപ്പുകൾ നിയന്ത്രിക്കുന്ന സഹകരണ സ്ഥാപനങ്ങൾ | 7456 |
3 | ആകെ | 23080 |